വട്ടവടയിൽ അതിസാരം പിടിപെട്ട നാലു വയസുകാരന്‍ മരിച്ചു മാതാപിതാക്കൾ കുട്ടിക്ക് ചികിത്സ നൽകില്ലെന്ന് ആരോപണം

പ്രഹീദ് ഒരു മാസം മുമ്പാണ് വട്ടവടയിലെത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് വട്ടവട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ കുട്ടി തളര്‍ന്നു വീഴുകയായിരുന്നു

0

മൂന്നാർ :വട്ടവടയിലെ കോവിലൂരിൽ നാലരവയസുകാരനായ എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. കടുത്ത വയറിക്കളത്തെ തുടര്‍ന്ന് അവശനിലയില്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയാണ് മരിച്ചത് . തമിഴ്‌നാട്ടില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ പ്രഹീദ് ആണ് മരിച്ചത്. പ്രഹീദ് ഒരു മാസം മുമ്പാണ് വട്ടവടയിലെത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് വട്ടവട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ കുട്ടി തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുവാന്‍ കൊണ്ടു വന്നെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.

നാലു ദിവസമായി കടുത്ത വയറിളക്കമായിരുന്നിട്ടും കുട്ടിയെ ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കുവാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. നാട്ടു ചികിത്സാരീതികള്‍ സ്വയം നടത്തിയെങ്കിലും ഭക്ഷണം കഴിക്കാനാവാതെ കുട്ടി അവശനിലയിലായി . തുടര്‍ന്നാണ് മാതാപിതാക്കള്‍ ബുധനാഴ്ച രാവിലെ വട്ടവടയിലെ പ്രഥമിക ആശുപത്രിയില്‍ എത്തിച്ചു . ഒ.ആര്‍.എസ് ലായനി നല്‍കിയതിനെതുടർന്ന് കുട്ടിയുടെ നില അൽപ്പം അല്പം മെച്ചമാകുകയും വിധക്ത ചികിത്സക്കായി മുന്നാറിലെ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു
കുട്ടിയുടെ നില തൃപ്തികരമെന്നു കണ്ട മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോകാതെ വീണ്ടും കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടുപോകുകയായിരുന്നു വീട്ടിലെത്തിയ കുട്ടി അല്പസമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് മുന്നാറിലെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു വെങ്കിലും വഴി മദ്ധ്യേ കുട്ടി മരണപ്പെടുകയായിരുന്നു കോവിലൂരിലെ ബാലകൃഷ്ണന്‍ – സുകന്യ എന്നിവരാണ് മാതാപിതാക്കള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി.

You might also like

-