അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

സഹോദരന്റെ വെളിപ്പെടിത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്

0
  • കൊച്ചി :മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ നേതാവ് നവാസാണ് അറസ്റ്റിലായത്.അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
    ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകം അക്രമിസംഘം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകള്‍ പുറത്ത്.കൊല്ലപ്പെടുന്നതിന് മുന്‍പ് നാട്ടിലായിരുന്ന അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പറഞ്ഞിരുന്നുഅഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടിക്കാണിച്ചുകൊടുത്തത് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദാണെന്ന് അറസ്റ്റിലായ പ്രതികളിലൊരള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.ഇയാള്‍ തന്നെയാണ് നാട്ടിലുണ്ടായിരുന്ന അഭിമന്യുവിനെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് സംശയിക്കുന്നു.സഹോദരന്റെ വെളിപ്പെടിത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.കേസിലെ പ്രധാനപ്രതി ഉള്‍പ്പെടെ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് കൈമാറിയിട്ടുണ്ട്.മുഖ്യ പ്രതിയായ മുഹമ്മദ് സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മുഹമ്മദിന്റെ വീടും അടച്ചിട്ട നിലയിലാണ്. കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവർ ഒളിവിൽ പോയത് സമ്പന്ധിച്ച് കൃത്യമായ സൂചനകൾ ലഭിച്ചില്ല. ഇതിനിടെ ദൃക്സാക്ഷികളെ വിളിച്ചു വരുത്തി പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ പ്രതിസന്ധി രുപപ്പെട്ടതോടെ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു.
  • കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂര്‍ സ്വദേശികളിലൊരാള്‍ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില്‍ നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരല്ല

    എറണാകുളം നെട്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിവില്‍ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരില്‍ ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷര്‍ട്ടുകാരന്‍ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    കൈവെട്ട് കേസില്‍ 31 പേരടങ്ങിയ പ്രതിപ്പട്ടികയില്‍ 13 പേരെയാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. വിധി പറഞ്ഞ ദിവസം കോടതി പരിസരത്ത് എത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. ഗൂഢാലോചന നടത്തുന്നത് ഇവരിലാരെങ്കിലും പ്രതികളെ സഹായിച്ചോ, പ്രതികള്‍ക്കുള്ള താമസ സൗകര്യം ഇവര്‍ ഒരുക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

You might also like

-