ബാബറി മസ്ജിദ് ക്രിമിനൽ ഗുഡാലോചന നടത്തിയ ബി ജെ പി നേതാക്കളുടെ മൊഴി ജൂൺ 4 മുതൽ
ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, കല്യാൺ സിംഗ്, മുരളി മനോഹര്‍ ജോഷി, വിനയ് കാത്യാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ
ഡൽഹി :ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴി ജൂൺ 4 മുതൽ രേഖപ്പെടുത്തും.
പ്രതിചേർക്കപ്പെട്ടവർ ജൂൺ 4 മുതൽ ഹാജരാകണമെന്ന് വിചാരണ കോടതി ജഡ്‌ജി എസ് കെ യാദവ് നിർദേശം നൽകിവീഡിയോ കോൺഫറൻസ് വഴിയാണ് മൊഴി രേഖപ്പെടുത്തുക. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, കല്യാൺ സിംഗ്, മുരളി മനോഹര്‍ ജോഷി, വിനയ് കാത്യാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
ലോക്ക് ഡൗണിനെ തുടർന്ന് ലക്‌നൗവിലെ സിബിഐ കോടതി കഴിഞ്ഞ 2 മാസങ്ങളായി വിചാരണ നിർത്തിവച്ചിരുന്നു. ആഗസ്റ്റ് 31 നകം കേസിന്റെ വിധി പറയണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഈ മാസം 18 മുതലാണ് കേസിന്റെ വിചാരണ പുനരാരംഭിച്ചത്.