കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു: യുവതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ
ബസ്മ അഹമ്മദ് കുരങ്ങിനെ കളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കേസ്. ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും, കുരങ്ങിന്‍റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും മറ്റും വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു
കെയ്‌റോയ് :കുരങ്ങനെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് ലഭിച്ചത്. ഈ ജിപ്തിലാണ് സംഭവമുണ്ടായത്. 25കാരിയായ ബസ്മ അഹമ്മദിനാണ് ശിക്ഷ ലഭിച്ചത്. നൈല്‍ ഡെല്‍റ്റ സിറ്റിയിലുള്ള ഒരു പെറ്റ്‌ഷോപ്പില്‍ വച്ച് കഴിഞ്ഞ ഒക്ടോബറില്‍ ബസ്മ അഹമ്മദ് കുരങ്ങനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പിന്നീട് യുവതി ഉച്ചത്തില്‍ ചിരിക്കുന്നതിന്റെ വീഡിയോയും പുറത്തെത്തി.
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആ വീഡിയോ യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഇടയില്‍ വൈറലായതിനെ തുടര്‍ന്ന് അന്ന് ബസ്മയെ 4 ദിവസത്തേയ്ക്ക് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി 15 ദിവസമായി കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്തു. ബസ്മ ഇതിന് മുമ്പും ഇത്തരം കുറ്റങ്ങള്‍ ചെയ്തിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.
എന്നാല്‍ കുരങ്ങനെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്ത പ്രവൃത്തിയല്ല ഇതെന്നും അതിനെ ഇക്കിളിപ്പെടുത്താന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നുമാണ് യുവതി കോടതിയില്‍ പറഞ്ഞത്. തന്റെ സുഹൃത്ത് വീഡിയോ പകര്‍ത്തിയത് തന്റെ അറിവോടെ ആയിരുന്നെങ്കിലും അത് ഫേസ്ബുക്കിലിടുമ്പോള്‍ തന്റെ അനുമതി തേടിയിരുന്നില്ലെന്നും ബസ്മ വാദിച്ചെങ്കിലും ശിക്ഷയില്‍ നിന്നൊഴിവാകാന്‍ സാധിച്ചില്ല.