കോർ കമ്മറ്റി യോഗത്തിൽ  വി മുരളീധരനെതിരെ  വിമർശനം  മന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്  തട്ടിപ്പുകേസിലെ പ്രതിയെന്ന്  കൃഷ്‌ണദാസ് പക്ഷം 

കണ്ണൂരിൽ ചക്കവീണ് കോവിഡ് നിരീക്ഷത്തിൽ ഇരുന്നയാൾ മരിച്ചത് മായി ബന്ധപ്പെട്ട മന്ത്രി നടത്തിയ പ്രസ്താവന അനവസരത്തിൽ ഉള്ളതായിരുന്നെന്ന് ഇടുക്കിയിൽ നിന്നുള്ള കോർ കമ്മറ്റി പങ്കെടുത്ത അംഗം വിമർശനം ഉന്നയിച്ചു

0

കൊച്ചി: തദ്ദേശ തെരെഞ്ഞെടുപ്പിനെക്കുറിച്ച്  ചർച്ച ചെയ്യാൻ കോച്ചിൽ ചേർന്ന ബി ജെ പി  കോർ  കമ്മറ്റിയോഗത്തിൽ  ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശം. സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന മുരളീധരന്റെ  പല പ്രസ്താവനകളും  ഗുണത്തേക്കാൾ ഏറെ ദൂഷ്യം  ചെയ്യുമെന്ന്  യോഗത്തിൽ പൊതുവെ  വിമർശനമുണ്ടായി . കണ്ണൂരിൽ ചക്കവീണ് കോവിഡ് നിരീക്ഷത്തിൽ ഇരുന്നയാൾ മരിച്ചത് മായി ബന്ധപ്പെട്ട മന്ത്രി നടത്തിയ പ്രസ്താവന അനവസരത്തിൽ ഉള്ളതായിരുന്നെന്ന് ഇടുക്കിയിൽ നിന്നുള്ള കോർ കമ്മറ്റി പങ്കെടുത്ത അംഗം വിമർശനം ഉന്നയിച്ചു, രോഗി മരിക്കുന്നതിന് മുൻപ് മരിച്ചയായി മന്ത്രി പ്രസ്താവന നടത്തി ജീവിച്ചിരിക്കുനന്നായാൾ ‌ മരിച്ചു വന്നു പറയാൻ മന്ത്രിക്ക് ആരാണ് വിവരം കൈമാറിയത് എന്ന് കോർകമ്മറ്റിയി ൽ ചോദ്യമുയർന്നു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. കൃഷ്ണദാസ് പക്ഷമാണ് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകനാണ്. ഇയാള്‍ ഓഫീസ് അംഗത്തെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.സാധാരണ യോഗങ്ങളിൽ ശാന്തനായി ഇടപെടൽ നടത്തുന്ന മുതിർന്ന നേതാവ് ഓ രാജഗോപാൽ യോഗത്തിൽ മുരളീധരനെതിരെ ആഞ്ഞടിച്ചു ,മുരളീധരന്റെ പ്രസ്താവനകള്‍ കേന്ദ്രമന്ത്രി പദവിക്ക് യോജിക്കാത്തതാണെന്ന് ഒ രാജഗോപാലും വിമര്‍ശിച്ചു

മന്ത്രിയുടെ പ്രവർത്തനം  നിരാശാജനകമാണ്  പ്രസ്താവനകളിൽ പലതും  ജനത്തിനു സ്വീകാര്യമല്ലുന്നും മാത്രമല്ല  പാർട്ടി അണികൾക്കുപോലും  ഈർഷ്യത ഉണ്ടാക്കുന്നതാണ്  കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട  കാര്യങ്ങളിൽ  പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍  പോലും നിറവേറ്റികൊടുക്കാൻ   മുരളീധരനാകുന്നില്ല . ഇത്‌ പാര്‍ട്ടി പ്രവര്‍ത്തകരെ നിശാരപ്പെടുത്തുന്നു   കൃഷ്ണദാസ് പക്ഷം ആരോപണമാന് ആരോപണം പരസ്സ്യമായി ഉന്നയിച്ചെങ്കിലും   മുഅരളിധരനെ അംഗീകരിക്കുന്നവർ പോലും  വിമർശനത്തെ ചെറുത്തില്ല . കോവിഡ് ബാധയുമായി ബന്ധപെട്ട്  വിദേശത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയടക്കംമടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും കോർകമ്മിറ്റിയിൽ വിമർശനമുയർന്നു. മുരളീധരൻ എതിരായ വിമർശനങ്ങൾ   പൊതുവെ ഉയർന്നപ്പോൾ

വിമര്‍ശനങ്ങളില്‍ രാഷ്രിയ പ്രേരിതമാണെന്നാണ് പറഞ്ഞു  സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നിലപാട് സ്വീകരിച്ചു . കോർകമ്മറ്റി യോഗത്തിൽ മുരളീധരനും വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തിരന്നെങ്കിലും  വിമര്ശനങ്ങള്ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല കൊച്ചിയിൽ A N രാധാകൃഷ്ണന്റെ വസതിയിലായിരുന്നു കോർകമ്മറ്റി

You might also like

-