ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന് മേൽനോട്ടസമിതി നിരോധനാജ്ഞ ലംഘിച്ചു ബി ഗോപാലകൃഷ്‍ണനും സംഘവും അറസ്റ്റിൽ
ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി
കൊച്ചി /പത്തനംതിട്ട : ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി. ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ എന്നതടക്കം പരിശോധിക്കാൻ നാളെ സമിതി ശബരിമല സന്ദർശിക്കുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആർ രാമൻ സമിതിയുടെ ആദ്യ യോഗത്തിന് ശേഷം എറണാകുളത്ത് പ്രതികരിച്ചു. നിരോധനാജ്ഞ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് നിരീക്ഷക സമിതി അറിയിച്ചു.
ശബരിമലയിൽ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ ആദ്യ യോഗമാണ് ആലുവയിൽ ചേർന്നത്. സമിതി അംഗങ്ങളായ ജെ പി ആർ രാമൻ, എസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ, ബോർഡ് മെമ്പർ സങ്കർദാസ്, ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എന്നിവരും ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയറും യോഗത്തിൽ പങ്കെടുത്തു. രണ്ട് മണിക്കൂറോളം യോഗം നീണ്ടു.
ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സമിതി അംഗങ്ങൾ നാളെത്തന്നെ സബരിമലയിലെത്തും. ഭകതരുടെ അടിസ്ഥന സൗകര്യങ്ങളായ ഭക്ഷണം, കുടിവെള്ളം സൗചലയ സൗകര്യങ്ങൾ എന്നീ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് മുൻഗണന
അതേസമയംനിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഗോപാലകൃഷ്ണനും സംഘവും തയ്യാറായില്ല. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.