അയോദ്ധ്യ പ്രശ്‌നത്തിൽ പ്രയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ ലീഗിനെ കേള്‍ക്കാം: എഐസിസി
നാളെ പാണക്കാട്ട് ദേശീയനേതൃയോഗം ചേരും. അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പിന്തുണയുമായി എഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് നിലപാട്
ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഡൽഹി : അദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമയി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗ് ആശങ്ക അറിയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് എ.ഐ.സി.സി. പ്രിയങ്കയുടെ പ്രസ്താവനയില്‍ അസ്വാഭാവികത ഇല്ലെന്നും പാര്‍ട്ടി വിശദീകരിച്ചു. സുപ്രീംകോടതി വിധി കോണ്‍ഗ്രസ് നേരത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി പറയുന്നു.
രാമക്ഷേത്രനിര്‍മാണത്തിലെ ഭൂമി പൂജയുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയാണ് ലീഗിനെ ചൊടിപ്പിച്ചത്. നാളെ പാണക്കാട്ട് ദേശീയനേതൃയോഗം ചേരും. അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പിന്തുണയുമായി എഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് നിലപാട്.
ഭൂമി പൂജ ദേശീയ എക്യത്തിനും സാഹോദര്യത്തിനും സാംസ്ക്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് ശ്രീരാമന്‍. ഇന്ത്യന്‍ സംസ്കാരത്തില്‍ രാമന്‍റെയും സീതയുടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അടയാളങ്ങളുണ്ടെന്നും യുപി ചുമതലയുള്ള പാര്‍ട്ടി നേതാവായ പ്രിയങ്ക പറഞ്ഞു.ക്ഷേത്ര നിര്‍മാണത്തിന് 11 വെള്ളി ശിലകള്‍ സമര്‍പ്പിക്കുമെന്നും നാളെ ചരിത്ര ദിനമാണെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും പ്രതികരിച്ചു. ഭൂമിപൂജയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഏറെ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രസ്താവന.
പുതിയ ക്ഷേത്രത്തിന്‍റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിര്‍വഹിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കമായി അയോധ്യ നഗരം ഇന്ന് വൈകീട്ട് ദീപാലംകൃതമാകും. കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.തിങ്കളാഴ്ച്ച രാവിലെ ഗൗരി ഗണേശ പൂജയോടെ ചടങ്ങുകള്‍ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 40 കിലോ വെള്ളി ശില പാകി ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിടും. വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരുണ്ടാകും. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിന്‍റെ ഭാഗമാകും. 175 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി പങ്കെടുക്കും. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1,500 ഇടങ്ങളില്‍ നിന്ന് വെള്ളവും പൂജയ്ക്കായി എത്തിച്ചു.
അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്ന മുഹമ്മദ് ഷരീഫ്, അയോധ്യകേസില്‍ മുസ്‍ലിം വിഭാഗത്തില്‍ നിന്നും കക്ഷി ചേര്‍ന്ന ഇഖ്ബാല്‍ അന്‍സാരിയെയും ക്ഷണിച്ചിട്ടുണ്ട്. ഭൂമി പൂജയ്ക്ക് ശേഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പുതിയ ക്ഷേത്രത്തിന്‍റെ മാതൃകയിലുള്ള സ്റ്റാപും പുറത്തിറക്കും. 120 ഏക്കറില്‍ ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് ഉയരുക. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാകും. പൂര്‍ണമായും പൂര്‍ത്തിയാകാന്‍ പത്തുവര്‍ഷമെടുക്കും.