മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും കൂടിക്കാഴ്ച നടത്തിമുഖ്യമന്ത്രി

അയോധ്യ കേസില്‍ വിധി എന്തു തന്നെയായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിൽ ഉണ്ടാവൂവെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനന്തപുരം: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. വിധി വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഡിജിപിയും കൂടിക്കാഴ്ച നടത്തി. ആവശ്യമെങ്കിൽ കരുതൽ തടങ്കൽ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.അയോധ്യ കേസില്‍ വിധി എന്തു തന്നെയായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിൽ ഉണ്ടാവൂവെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്‍റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നത് ആയിരുന്നു സമാധാന പൂർവമായുള്ള ആ പ്രതികരണം. രാജ്യത്തിന്‍റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതീവജാഗ്രത പാലിക്കണം എന്ന് പൊലീസിനും അദ്ദേഹം നിർദ്ദേശം നൽകി.

You might also like

-