രാജ്യദ്രോഹക്കേസ് ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും
രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വിണ്ടും കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഞായറാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു
കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും . ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് ആയിഷ സുൽത്താനക്ക് നോട്ടീസ് നൽകി. ദ്വീപിലെ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതിന് കളക്ടർ താക്കീത് നൽകുകയും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസും നൽകിയിട്ടുണ്ട് . ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വിണ്ടും കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഞായറാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റുണ്ടാവുകയാണെങ്കിൽ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ആയിഷ ദ്വീപിലെ ഹോം ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർ എസ്. അസ്‌കർ അലിയാണ് നോട്ടീസ് നൽകിയത്. ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തൽ.
ആയിഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം ആയിഷ സന്ദർശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോം ക്വാറന്റീൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.