സൗജന്യ ചാനലുകള്‍ ഒഴിവാക്കുന്നു: ഡെന്നിനെതിരെ ജില്ലാ ഭരണകൂടം

പേ ചാനലുകള്‍ മാത്രം നിലനിര്‍ത്തി ഫ്രീ എയർ ചാനലുകൾ ഒഴിവാവാക്കിയത്  വാര്‍ത്ത ചാനലുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ ചാനലുകള്‍ ഒഴിവാക്കുന്ന നടപടിയെ ചോദ്യം ചെയ്ത് പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഓപ്പറേറ്റര്‍മാര്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ട്രായി നോഡല്‍ ഓഫീസര്‍ കൂടിയായ എറണാകുളം ജില്ലാ കലക്ടര്‍ സംയുക്ത യോഗം വിളിച്ചത്.

0

കൊച്ചി :ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വാര്‍ത്ത ചാനലുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ ചാനലുകള്‍ ഒഴിവാക്കുന്ന സ്വകാര്യ കേബിൾ നെറ്റ്‍വര്‍ക്ക് ഗ്രൂപ്പായ ഡെന്നിനെതിരെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം തുടരുന്നു. ചാനലുകളുടെ വിതരണം സംബന്ധിച്ചുള്ള കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രായി നോഡല്‍ ഓഫീസര്‍ കൂടിയായ എറണാകുളം ജില്ലാ കലക്ടര്‍ ഡെന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് പേ ചാനലുകള്‍ മാത്രം നിലനിര്‍ത്തി ഫ്രീ എയർ ചാനലുകൾ ഒഴിവാവാക്കിയത്  വാര്‍ത്ത ചാനലുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ ചാനലുകള്‍ ഒഴിവാക്കുന്ന നടപടിയെ ചോദ്യം ചെയ്ത് പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഓപ്പറേറ്റര്‍മാര്‍ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ട്രായി നോഡല്‍ ഓഫീസര്‍ കൂടിയായ എറണാകുളം ജില്ലാ കലക്ടര്‍ സംയുക്ത യോഗം വിളിച്ചത്.
തങ്ങള്‍ വിതരണം ചെയ്യുന്ന ചാനലുകളുടെ ലിസ്റ്റ് ഡെന്‍ അധികൃതര്‍ യോഗത്തില്‍ അവതരിപ്പിച്ചെങ്കിലും കലക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള ഇത് അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ചാനലുകളുടെ വിതരണം സംബന്ധിച്ചുള്ള കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഡെന്‍ അധികൃതര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയത്. സൌജന്യ ചാനലുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തിനകം കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാനുമാണ് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം ഡെന്‍ നെറ്റ്‍വര്‍ക്കിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

You might also like

-