ഛായാചിത്രങ്ങളും രൂപങ്ങളും തൊട്ടുമുത്തുന്നത്​ ഒഴിവാക്കുക ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്

ആരോഗ്യവകുപ്പ്​ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്​ വൈദികര്‍ക്ക്​ നല്‍കിയ പ്രത്യേക അറിയിപ്പില്‍ പറയുന്നു

0

ചങ്ങനാശ്ശേരി: കോവിഡ്​ -19 ബാധയുടെ പശ്​ചാത്തലത്തില്‍ ദേവാലയങ്ങളിലും പൊതുസ്​ഥലത്തും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന്​ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്​ മാര്‍ ജോസഫ് പെരുന്തോട്ടം. ആരോഗ്യവകുപ്പ്​ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്​ വൈദികര്‍ക്ക്​ നല്‍കിയ പ്രത്യേക അറിയിപ്പില്‍ പറയുന്നു.

ദേവാലയങ്ങളില്‍ കുര്‍ബാനയര്‍പ്പണവും അത്യവശ്യമുള്ള സമ്മേളനങ്ങളും മാത്രം നടത്തുക, ഛായാചിത്രങ്ങളും രൂപങ്ങളും തൊട്ടുമുത്തുന്നത്​ ഒഴിവാക്കുക, ഹന്നാന്‍ വെള്ളത്തില്‍ വിരല്‍തൊട്ട്​ കുരിശ്​ വരക്കുന്നത്​ ഒഴിവാക്കുക, കാര്‍മികന്‍ കരങ്ങള്‍ നന്നായി ശുദ്ധമാക്കിയ ശേഷം കുര്‍ബാന അര്‍പ്പിക്കുക തുടങ്ങി 10 നിര്‍ദേശങ്ങളാണ്​ അറിയിപ്പിലുള്ളത്​.

You might also like

-