പുറത്ത് വന്ന കാര്യങ്ങൾ താൻ പറയാത്ത കാര്യങ്ങൾ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ലെന്ന് ഇപി ജയരാജൻ
'"തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു
തിരുവനന്തപുരം | വയനാട്, ചേലക്കര വിധിയെഴുത്ത് ദിനത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ഇപി ജയരാജന്റെ ആത്മകഥയിലെ വിവരങ്ങൾ. എന്നാൽ പുറത്ത് വന്ന കാര്യങ്ങൾ താൻ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഇപി ജയരാജൻ. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു .പുസ്തകം പ്രസിദ്ധികരിക്കയുന്നതിനു ആരുമായും കാറിൽ ഏർപ്പെട്ടില്ല പുറത്തുവന്ന വിവരങ്ങൾ തികച്ചു അടിസ്ഥാന രഹിതമാണെന്ന് ഇപി പറയുന്നു. ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. പൂർത്തിയായിട്ടില്ലെന്ന് ഇപി ജയരാജൻ പറയുന്നു. പൂർത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് ഇപി ചോദിക്കുന്നു. ബോധപൂർവം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാൻ കൈമാറിയിട്ടില്ല. ആസൂത്രിതമായ പദ്ധതിയാണെന്ന് ഇപി ജയരാജൻ പറഞ്ഞു.തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘”തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്'”-, ഇ പി ജയരാജന്‍ പറഞ്ഞു.
ഡി സി ബൂക്കുമായി ഒരു കരാറുമില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി കെട്ടിച്ചമച്ച വാർത്ത മാത്രമാണിത്. പുറത്ത് വരുന്നത് പൂർണമായും വ്യാജമായ കാര്യമാണ്. എന്നെയും പാർട്ടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും. ആസൂത്രിതമായ പദ്ധതിയാണ്’ ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം