ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഓസിസിനു 10 ​ വിക്കറ്റിന് ജയം

0

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ആസ്ട്രേലിയക്ക്​ പത്ത്​ വിക്കറ്റി​​​െന്‍റ ജയം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുംആരോണ്‍ ഫിഞ്ചും ഒന്നാം വിക്കറ്റില്‍ കുറിച്ച റെക്കോര്‍ഡ്​ റണ്‍ കൂട്ടുകെട്ടി​നെ പൊളിക്കാന്‍ കോഹ്​ലിയും കൂട്ടരും പഠിച്ച പണി മുഴുവന്‍ പയറ്റിയിട്ടും നടന്നില്ല. 37.4 ഓവറില്‍ ഇരുവരും പടുത്തുയര്‍ത്തിയ അപരാജിതമായ 258 റണ്‍സി​​െന്‍റ കോട്ടയ്​ക്കു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി.

ഇന്ത്യ49.1 ഓവറില്‍255 റണ്‍സിന് പുറത്തായിരുന്നു.ശിഖര്‍ ധവാന്‍ (74), കെ.എല്‍. രാഹുല്‍ (47) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (16), രോഹിത് ശര്‍മ (10), ശ്രേയസ് ഐയ്യര്‍ (നാല്),രവീന്ദ്ര ജഡേജ (25),ഷര്‍ദുല്‍ താക്കൂര്‍ (13), മുഹമ്മദ് ഷമി (10), കുല്‍ദീപ് യാദവ് (17),എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.ആസ്ട്രേലിയന്‍നിരയില്‍മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.പാറ്റ് കമ്മിന്‍സ് കെയ്ന്‍ റിച്ചാര്‍ഡസണ്‍ എന്നിവര്‍രണ്ട് വിക്കറ്റ് വീതംവീഴ്ത്തി.

You might also like

-