ഇല്ലിനോയ്‌സിലെ അറോറയില്‍ വെടിവെട്പ്; 5 മരണം, 5 പോലീസുകാര്‍ക്ക് പരിക്ക്
ഇല്ലിനോയ്‌സ് അറോറയിലുണ്ടായ കൂട്ട വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും, അഞ്ചു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെടിവെച്ചു എന്ന് പറയപ്പെടുന്ന ഗാരി മാര്‍ട്ടിന്‍(45) പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും അറോറ പോലീസ് ചീഫ് ക്രിസ്റ്റീന്‍ സിമെന്‍ പറഞ്ഞു.
അറോറ(ഇല്ലിനോയ്‌സ്): ഫെബ്രുവരി 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു ഇല്ലിനോയ്‌സ് അറോറയിലുണ്ടായ കൂട്ട വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും, അഞ്ചു പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെടിവെച്ചു എന്ന് പറയപ്പെടുന്ന ഗാരി മാര്‍ട്ടിന്‍(45) പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും അറോറ പോലീസ് ചീഫ് ക്രിസ്റ്റീന്‍ സിമെന്‍ പറഞ്ഞു.
പ്രാദേശിക സമയം ഉച്ചക്ക് 1.24 നാണ് അറോറ ഇന്‍ഡസ്ട്രിയില്‍ വേയര്‍ ഹൗസ് മുന്‍ ജീവനക്കാരനായ ഗാരി തോക്കുമായി പ്രത്യക്ഷപ്പെട്ടു തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു മരിച്ചവര്‍ 5 പേരും പുരുഷന്മാരായിരുന്നു. മരിച്ചവരുടെ പേരു വിവരം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.വെടിവെപ്പു നടക്കുന്ന സമയം പ്രാറ്റ് കമ്പനിയില്‍ ഏകദേശം മുപ്പതോളം പേര്‍ ഉണ്ടായിരുന്നു.
നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന സ്വാറ്റ് ടീമംഗങ്ങളാണ് സന്ദർഭോചിതമായ ഇടപെടൽ മൂലം കൂടുതല്‍ നിരപരാധികളുടെ ജീവൻ രക്ഷിച്ചത്.ലേസര്‍ ഘടിപ്പിച്ച തോക്കാണ് പ്രതി വെടിവെക്കുവാന്‍ ഉപയോഗിച്ചതെന്ന് കമ്പനിയിലെ ജീവനക്കാര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്