ഇന്ന് ആറ്റുകാൽ പൊങ്കാല; കൊവിഡ് ഭീതിയിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ കോവിഡ് 19 രോഗ ലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് ആരോഗ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവരുമായി ബന്ധമുള്ളവരും പൊങ്കാലക്കെത്തരുത്

0

തിരുവനന്തപുരം :ഇന്ന് ആറ്റുകാൽ പൊങ്കാല. പുലർച്ചെ തന്നെ ക്ഷേത്രപരിസരത്തും നഗരത്തിലും വൻ ഭക്തജനത്തിരക്കാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൻ്റെ നീരീക്ഷണം ശക്തമാണ്.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ കോവിഡ് 19 രോഗ ലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് ആരോഗ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവരുമായി ബന്ധമുള്ളവരും പൊങ്കാലക്കെത്തരുത്. രോഗബാധിത രാജ്യങ്ങളിലെത്തിയവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടണം. ഇതാണ് പ്രധാന നിര്‍ദേശം

രാവിലെ 10.20നാണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. ഉച്ചയക്ക് 2.10 ന് പൊങ്കാല നിവേദിക്കും. കൊവിഡ് ഭീതിയിൽ ആശങ്ക വേണ്ടെന്നും ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു.

കർശന നിർദേശങ്ങളാണ് പൊങ്കാലയിടുന്നവർക്ക് നൽകിയിരിക്കുന്നത്. വിദേശത്തു നിന്ന് എത്തിയവർ താമസ സ്ഥലങ്ങളിൽ പൊങ്കാലയിടണം. ദർശന ക്രമീകരണത്തിന് ഒരുക്കിയിട്ടുള്ള കമ്പികളിൽ സ്പർശിച്ചവർ കൈ കഴുകണം. മുന്നിലുള്ള വ്യക്തിയിൽ നിന്നു കൈയകലം പാലിച്ച് ക്യൂവിൽ നിൽക്കുക. ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കണം

You might also like

-