കോടതികളിൽ ഗൗണ്‍ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകർക്ക് അനുമതി; വേനൽ ചൂട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്
വിചാരണ കോടതികൾക്കാണ് ഉത്തരവ് ബാധകം. അതേസമയം ഹൈക്കോടതിയിൽ ഗൗൺ ധരിക്കണം. അഭിഭാഷക യൂണിഫോമിന്‍റെ മറ്റു വസ്തുവകകൾ ധരിക്കണമെന്നും കോടതി. ജസ്റ്റിസ് ഷാജി പി.ചാലിയുടേത് ഉത്തരവ്.
കൊച്ചി: കനത്ത ചൂടിൽ സംസ്ഥാനം ചൂട്ടുപൊള്ളുമ്പോൾ വിചാരണ കോടതികളിൽ ഗൗണ്‍ ധരിക്കാതെ ഹാജരാകാൻ അഭിഭാഷകർക്ക് അനുമതി. വേനൽ ചൂട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
വിചാരണ കോടതികൾക്കാണ് ഉത്തരവ് ബാധകം. അതേസമയം ഹൈക്കോടതിയിൽ ഗൗൺ ധരിക്കണം. അഭിഭാഷക യൂണിഫോമിന്‍റെ മറ്റു വസ്തുവകകൾ ധരിക്കണമെന്നും കോടതി. ജസ്റ്റിസ് ഷാജി പി.ചാലിയുടേത് ഉത്തരവ്.
ചൂടുകാലത്ത് കറുത്ത ഗൗൺ ധരിച്ച് കോടതിമുറിയിൽ നിൽക്കുന്നത് അസ്വസ്‌ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെ എം ദീപക് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഗൗൺ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്‍റെ വാദം കേൾക്കാൻ തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി വിസമ്മതിച്ചിരുന്നു. തുടർന്നാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്.