ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്.
ബാബുവിന് രക്ഷാദൗത്യ സംഘം ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. സൈനികര്‍ ബാബുവുമായി സംസാരിക്കുകയും ഭക്ഷണക്കിറ്റ് നല്‍കുകയും ചെയ്തു. ദൗത്യ സംഘത്തിന് ബാബുവിന്റെ തൊട്ടടുത്ത് എത്താന്‍ സാധിച്ചതോടെ അല്‍പ സമയത്തിനുള്ളില്‍ ബാബുവിന് താഴെയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക്. ബാബുവിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. കുറച്ചു മുന്‍പ് കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തി യുവാവിന് ഭക്ഷണവും വെള്ളം നല്‍കിയിരുന്നു. നിലവില്‍ യുവാവിന്‍റെ നില ആരോഗ്യനില തൃപ്തികരമാണ്.