വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിക്ഷേധിച്ച 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.

0

കണ്ണൂർ | വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ കറുപ്പണിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയിലാണ് കേസ്.ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തും കേസിനാധാരമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമമെന്നാണ് പരാതി.അതേസമയം വിമാനത്തിനുള്ളിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്‌ത്തിയ ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഇപി ജയരാജൻ കായികമായി നേരിടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രക്കാരെ അക്രമിച്ച ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.

വിമാനത്തിൽ, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. എന്നാണ് ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ അനുശാസിക്കുന്നത്. കുറ്റം തെളിഞ്ഞാൽ, ശാരീരികമായും വാക്കുകൾ കൊണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായാൽ ശിക്ഷ ലഭിക്കും.

ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. ഇത്തരത്തിൽ വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.

You might also like

-