തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ശ്രമം ഊർജിതം.

പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെടുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാനാണ് ശ്രമം നടക്കുന്നത്.

0

അജ്‍മാൻ/തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ശ്രമം ഊർജിതം. പ്രമുഖ വ്യവസായി എം എ യൂസഫലി തുഷാറിന്‍റെ മോചനത്തിനായി ഇടപെടുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ ഇന്ന് തന്നെ ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാനാണ് ശ്രമം നടക്കുന്നത്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ അറസ്റ്റിലായത്. ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി വി മുരളീധരന് കത്തയച്ചിരുന്നു.

വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. അതിന് മുമ്പ് അജ്‍മാൻ ന്യുയിമിയ പോലീസ് സ്റ്റേഷനില്‍ ഒരു മില്യൺ യുഎഇ ദിർഹം കെട്ടിവച്ചാൽ ഇന്ന് തന്നെ ഇറങ്ങാം. ഇതിനായി യൂസഫലിയുടെ അഭിഭാഷകന്‍ നിയമസഹായം നല്‍കും.

കേസിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചപ്പോഴും ബിജെപി നേതൃത്വം മൗനമായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി മുന്നണിയുടെ ഭാഗമായി നിർത്തിയ സ്ഥാനാർത്ഥിയെക്കുറിച്ച് ആദ്യഘട്ടത്തിൽ ബിജെപി പ്രതികരിച്ചതേയില്ല. അതേസമയം, തുഷാറിന്‍റെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് പിണറായി കേന്ദ്രസർക്കാരിന് കത്തയക്കുകയും ചെയ്തു. നിയമപരിധിയിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ തുഷാറിന് നൽകണമെന്നാണ് പിണറായിയുടെ കത്തിൽ ആവശ്യപ്പെടുന്നത്. പിന്നീടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള വാർത്താ സമ്മേളനം വിളിച്ചത്. തുഷാറിന് എല്ലാ പിന്തുണയുമുണ്ടെന്നും വേണ്ടത് ചെയ്തു നൽകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

You might also like

-