വനിതാ മതില്‍ കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
പരിക്കേറ്റ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്‌മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും തലയ്ക്കാണ് പരിക്കേറ്റത്. പുത്തിഗെയിലെ അമ്പുവിന്റെ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി എം അബ്ബാസ് (45) എന്നിവരെ ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ് :വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറിൽ നിന്നുള്ള പ്രവർത്തകർ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ബിജെപി‐ ആർഎസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നാലുപേർക്ക് പരിക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മധൂർ കുതിരപ്പാടിയിലാണ് സംഭവം. നേരത്തെ ചേറ്റുകുണ്ടിലും വനിതാ മതില്‍ കഴിഞ്ഞ് പോകുന്നവര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കല്ലേറില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്‌മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും തലയ്ക്കാണ് പരിക്കേറ്റത്. പുത്തിഗെയിലെ അമ്പുവിന്റെ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി എം അബ്ബാസ് (45) എന്നിവരെ ജനറൽ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചേറ്റുമുണ്ടില്‍ വനിതാ മതിലിന് എത്തിയവരെ ബിജെപി സംഘം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ശേഷം റെയില്‍ വേ പാളത്തിന് സമീപം തീവച്ചു. ഈ അവസരത്തില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. അതിന് പിന്നാലെയാണ് അക്രമികള്‍ കല്ലേറ് നടത്തിയത്.