12 ലക്ഷം രൂപകൊണ്ട് കുടികെട്ടി എടിഎമ്മിനുള്ളില്‍ മാർജ്ജാരൻ

ആസ്സാമിൽ എടിഎമ്മില്‍ കയറിയ എലികള്‍ 12 ലക്ഷം രൂപ കരണ്ടു നശിപ്പിച്ചു.

0

ഡിസ്പ്യൂർ :എടിഎമ്മിനുള്ളില്‍ കടന്ന ചുണ്ടെലികള്‍ 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ കരണ്ടുനശിപ്പിച്ചു. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് സംഭവം. എസ്‍ബിഐയുടെ എടിഎമ്മിലാണ് സംഭവം.മെയ് 19നാണ് എടിഎമ്മില്‍ 29.48 ലക്ഷം രൂപ നിക്ഷേപിച്ചത്. മെയ് 20ന് എടിഎം തകരാറിലായി. ജൂണ്‍ 11ന് എടിഎം തുറന്നപ്പോഴാണ് 12.38 ലക്ഷം രൂപ കരണ്ടനിലയില്‍ കണ്ടെത്തിയത്.

500, 2000 നോട്ടുകളാണ് നശിപ്പിക്കപ്പെട്ടതില്‍ കൂടുതലും. 17 ലക്ഷത്തോളം നോട്ടുകള്‍ നശിപ്പിക്കപ്പെടാതെ കിട്ടി. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

You might also like

-