മ്യാൻമറിൽ ഭൂചലനം മരണസംഖ്യ 144 കടന്നു 800 പരിക്കുകളോടെ രക്ഷപ്പെടുത്തി ലോക രാജ്യങ്ങളോട് സഹായംഅഭ്യർത്ഥിച്ച് മ്യാൻമർ
മ്യാൻമറിൽ 144 പേരും തായ്‌ലൻഡിൽ മൂന്ന് പേരും കൊല്ലപ്പെട്ടതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം ദൂരിതാശ്വസപ്രവർത്തങ്ങൾ നടന്നതുവരുന്നതായും മ്യാൻമർ കൂടുതൽ സഹായം പ്രതിഷിക്കുന്നതായും മ്യാന്മർ ഭരണാധികാരി പറഞ്ഞു

നീപെഡോ| വെള്ളിയാഴ്ച സെൻട്രൽ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനംത്തിൽ മരണ സഖ്യ 144 കടന്നു ഭൂചലനത്തിൽ പരിക്കേറ്റ 800 ലധികം പേരെ രക്ഷപെടുത്തിയതായി മ്യാൻമർ ഭരണകൂടം അറിയിച്ചു തകര്ന്നടിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേരകുടിങ്ങിയതായി സർക്കർ വൃത്തങ്ങൾ അറിയിച്ചു , ഭൂ ചലനത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി .ദുരിതാശ്വാസത്തിനായി സഹായിക്കാൻ ലോക രാജ്യങ്ങളോട് മ്യാൻമർ സാധ്യം അഭ്യർത്ഥിച്ചു “ഏത് രാജ്യത്തെയും ഏത് സംഘടനയെയും” ദൂരിതാശ്വസപ്രവർത്തനങ്ങൾക്ക് ക്ഷണിച്ചുകൊണ്ട് രാജ്യത്തിൻ്റെ ജുണ്ട മേധാവി പറഞ്ഞു. അയൽരാജ്യമായ തായ്‌ലൻഡിലെ ബാങ്കോക്ക് വരെയുള്ള നഗരങ്ങളിൽ ഭൂ ചലനം നാശനഷ്ടങ്ങൾ ഉണ്ടാക്കി. മ്യാൻമറിൽ 144 പേരും തായ്‌ലൻഡിൽ മൂന്ന് പേരും കൊല്ലപ്പെട്ടതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം ദൂരിതാശ്വസപ്രവർത്തങ്ങൾ നടന്നതുവരുന്നതായും മ്യാൻമർ കൂടുതൽ സഹായം പ്രതിഷിക്കുന്നതായും മ്യാന്മർ ഭരണാധികാരി പറഞ്ഞു
ദുരന്തത്തിൽ മരണ സംഖ്യ ഗണ്യമായി ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല , നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായും റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ തായ് പ്രധാനമന്ത്രി ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മ്യാൻമർ തലസ്ഥാനത്തും രണ്ടാമത്തെ വലിയ നഗരത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ ബാങ്കോക്കിലെ തെരുവുകളിലേക്ക് ഓടിയെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന ഒരു ഉയർന്ന കെട്ടിടം തകർന്നതായി പോലീസ് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 81 പേർ കുടുങ്ങിക്കിടക്കുന്നതായി തായ്‌ലൻഡ് ഉപപ്രധാനമന്ത്രി ഫുംതാം വെച്ചായച്ചായിയെ ഉദ്ധരിച്ച് ഫ്രഞ്ച് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
30 നിലകളുള്ള അംബരചുംബി തായ് തലസ്ഥാനത്തിൻ്റെ വടക്ക് ഭാഗത്തുള്ള സർക്കാർ ഓഫീസ് കെട്ടിടനിലംപൊത്തി തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നും ആളുകളുടെ നിവിളി കേൾക്കാമെന്നു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു , . “ഞാൻ സൈറ്റ് പരിശോധിക്കാൻ എത്തിയപ്പോൾ, എന്നെ സഹായിക്കൂ എന്ന് ആളുകൾ സഹായത്തിനായി വിളിക്കുന്നത് ഞാൻ കേട്ടു,” ബാംഗ് സ്യൂ ജില്ലയുടെ ഡെപ്യൂട്ടി പോലീസ് മേധാവി വോറപത് സുക്തായി വാർത്ത ഏജൻസിയോട് പറഞ്ഞു. “നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഞങ്ങൾ കണക്കാക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും അപകടത്തിൽപ്പെട്ടവരുടെ എണ്ണം നിർണ്ണയിക്കാൻ കഴിയുന്നില്ല ,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ തിരച്ചിൽ ആരംഭിച്ചു, അപകടങ്ങളും നാശനഷ്ടങ്ങളും പരിശോധിക്കാൻ യാങ്കൂണിൽ ചുറ്റിനടന്നു. ഇതുവരെ ഞങ്ങൾക്ക് ഒരു വിവരവുമില്ല,” മ്യാൻമർ ഫയർ സർവീസസ് ഡിപ്പാർട്ട്‌മെൻ്റിലെ ഒരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സാഗയിങ്ങിൽ നിന്ന് 620 കിലോമീറ്റർ തെക്ക് മാറിയാണ് യാങ്കോൺ സ്ഥിതി ചെയ്യുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.