വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ ഉള്‍പ്പടെ 2 പേര്‍ ജയിലില്‍ മരിച്ച നിലയില്‍

വധശിക്ഷക്ക് വിധിക്കപ്പെട്ട് സാന്‍ക്വിന്റന്‍ സ്റ്റേറ്റ് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ വിരേന്ദ്ര (വിക്ടര്‍) ഗോവിന്‍ (51), ആന്‍ഡ്രൂ ഉര്‍ഡയല്‍സ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളില്‍ നവംബര്‍ ആദ്യവാരം അബോധാവസ്ഥയില്‍ കണ്ടെത്തി.

0

സാന്‍ക്വിന്റിന്‍ (കാലിഫോര്‍ണിയ): വധശിക്ഷക്ക് വിധിക്കപ്പെട്ട് സാന്‍ക്വിന്റന്‍ സ്റ്റേറ്റ് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ വിരേന്ദ്ര (വിക്ടര്‍) ഗോവിന്‍ (51), ആന്‍ഡ്രൂ ഉര്‍ഡയല്‍സ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളില്‍ നവംബര്‍ ആദ്യവാരം അബോധാവസ്ഥയില്‍ കണ്ടെത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചതായി ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി.ഈഞായറാഴ്ചയായിരുന്നു ഇരുവരുടേയും മരണം സ്ഥിരീകരിച്ചത്.1995 കാലിഫോര്‍ണിയായില്‍ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായിരുന്നു ആന്‍ഡ്രു.

2004 ല്‍ ഗീതാകുമാര്‍(42), പരസ് കുമാര്‍ (18), തുളസി കുമാര്‍ (16), സിതബെന്‍ പട്ടേല്‍ (63) എന്നിവരെ വീടിനകത്ത് തീവെച്ച് കൊലപ്പെടുത്തിയ കേസ്സിലായിരുന്നു ഗോവിനും, സഹോദരന്‍ പ്രവീണും വധശിക്ഷക്ക് വിധിക്കപ്പെട്ടത്‌ഹോട്ടല്‍ ഉടമകളായിരുന്ന പട്ടേലിന്റെ കുടുംബവും, വിക്ടര്‍ ഗോവിന്റെ കുടുംബവും തമ്മില്‍ വഴിയെച്ചൊല്ലിയുണ്ടായ ന്ന തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്.

2006 മുതല്‍ വധശിക്ഷ നടപ്പാക്കാത്ത കാലിഫോര്‍ണിയായില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ രോഗം മൂലമോ, ആത്മഹത്യ ചെയ്‌തോ മരിക്കുന്ന സംഭവം വിരളമല്ല. 740 തടവുകാരാണ് ജയിലില്‍ കഴിയുന്നത്.1978 ല്‍ സുപ്രീം കോടതി വധശിക്ഷ പുനഃ സ്ഥാപിച്ചതുമുതല്‍ 2006 വരെ 25 പേരെയാണ് ഇവിടെ വധശിക്ഷക്ക് വിധേയരാക്കിയത്.

You might also like

-