കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭഉപതെരഞ്ഞെടുപ്പുകൾഒക്ടോബര്‍ 21ന്

മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക

0

ഡൽഹി :കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നടപടികളുടെ സമയക്രമം ഇങ്ങനെയാണ്:

വി‍ജ്ഞാപനം സെപ്തംബര്‍ 23 ന്

പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30

സൂക്ഷമ പരിശോധന ഒക്ടോബര്‍ 1

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 3

വോട്ടെടുപ്പ് ഒക്ടോബര്‍ 21

വോട്ടെണ്ണൽ ഒക്ടോബര്‍ 24

അതായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമയക്രമം അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനും ഇനി 9 ദിവസം മാത്രമാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികൾക്ക് മുന്നിലുള്ളത്.
എംഎൽഎമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിൽ ഉപതെര‍ഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്. പാലായിൽ കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ വലിയ വീറും വാശിയുമാണ് മുന്നണികൾ തമ്മിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേരളം മുഴുവൻ പാലായിൽ കേന്ദ്രീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. പാലായിൽ പരസ്യപ്രചാരണം തീരുന്നതോടെ രാഷ്ട്രീയകേരളം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരും.

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങൾ:
അരുണാചൽ – 1
അസം – 4
ബിഹാർ – 5 (ഒരു ലോക്സഭാ തെരഞ്ഞെടുപ്പ്)
ഛത്തീസ്‍ഗഢ് – 1
കേരളം – 5
ഗുജറാത്ത് – 4
ഹിമാചൽപ്രദേശ് – 2
കർണാടക – 15
കേരളം – 5
മധ്യപ്രദേശ് – 1
മേഘാലയ – 1
ഒഡിഷ – 1
പുതുച്ചേരി – 1
പഞ്ചാബ് – 4
രാജസ്ഥാൻ – 2
സിക്കിം – 3
തമിഴ്‍നാട് – 2
തെലങ്കാന – 1
ഉത്തർപ്രദേശ് – 11

You might also like

-