ആസ്സാമിൽ പ്രളയം 10 പേർ മരിച്ചു . ബ്രഹ്മപുത്ര നദി കരകവിഞ്ഞു 9 ലക്ഷത്തോളം പേർ ദുരിതത്തിൽ
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആറ് പേർ മരിച്ചു. ഇതുവരെ 8.5 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു 10 പേര് മരിച്ചു ആളുകൾ മരിച്ചു
ഗുവാഹത്തി: ആസ്സാമിൽ ദിവസ്സങ്ങയി പെയ്യുന്ന പേമാരി കനത്ത നാശം വിതച്ചു .ബ്രസ്മപുത്രയും പോഷകനദികളുലും കരവിഞ്ഞതോടെആസ്സാമിന്റെ പകുതിയോളം ജില്ലകൾ വെള്ളത്തിൽ മുങ്ങി . വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആറ് പേർ മരിച്ചു. ഇതുവരെ 8.5 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു 10 പേര് മരിച്ചു ആളുകൾ മരിച്ചു.വെള്ളിയാഴ്ച ഗോലഘട്ട്, ദിമാ ഹസാവോ ജില്ലകളിൽ മഴയിലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മൂന്ന് പേർ മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അധികൃതർ അറിയിച്ചു. ഗോലഘട്ടിലെ ബോകഖാത്ത് റവന്യൂ സർക്കിളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചപ്പോൾ ഒരാൾ ദിമാ ഹസാവോ ജില്ലയിലെ ഹാഫ്‌ലോങിൽ മണ്ണിടിച്ചിലിൽ ഒരാളും മരിച്ചു.അരുണാചൽ പ്രദേശിലും മിസോറാമിലും മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ പ്രദേശത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി
സംസ്ഥാനത്തെ 33 ജില്ലകളിൽ 21 എണ്ണം ബ്രഹ്മപുത്രയിലെയും അതിന്റെ പോഷകനദികളിലെയും കരകവിഞ്ഞതിനെത്തുടർന്നു വെള്ള കൊണ്ട് മുടികഴിഞ്ഞു . ലുംഡിംഗ്-ബദർപൂർ ഹിൽ സെക്ഷനിലെ വെള്ളപൊക്കം ട്രെയിൻ സർവീസുകൾ ബാധിച്ചിട്ടുണ്ട്
പ്രളയത്തില്‍ ഇതുവരെ 16 പേര്‍ മരിച്ചതായാണ് വിവരം. കനത്ത മഴയില്‍ സംസ്ഥാനത്തെ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയം രൂക്ഷമാക്കിയത്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം
41 റവന്യൂ സർക്കിളുകളിലായി 800 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 53 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തോളം പേരെ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ എസ് ഡി എം എ) അറിയിച്ചു. ഗ്രേറ്റ് ഇന്ത്യൻ റിനോയുടെ പ്രശസ്തമായ ആവാസ കേന്ദ്രവും ലോക പൈതൃക സ്ഥലവുമായ കാസിരംഗ നാഷണൽ പാർക്കിനെയും പ്രളയം വെള്ളത്തിൽ മുക്കി
പ്രളയം മൂലം ആസ്സാമിലെ 1,556 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി 27,864.16 ഹെക്ടർസ്ഥലത്തു വിള നാശം സഭവിച്ചിട്ടുണ്ട് , റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ കൽകെട്ടുകൾ , മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി വെള്ളപ്പൊക്കത്തെത്തുടർന്ന് ചിരംഗ്, ബാർപേട്ട, ബക്സ എന്നിവിടങ്ങളിൽ വൻ തോതിൽമണ്ണിടിച്ചാൽ ഉണ്ടായി 11 ജില്ലകളിലായി 68 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും അധികൃതർ തുറന്നിട്ടുണ്ട് . വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകളിലായി 7,643 പേർ അഭയം പ്രാപിച്ചിട്ടുണ്ട്
പ്രളയക്കെടുതി നേരിടാൻ കരസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് തീവ്ര പരിശ്രമംനടത്തി വരികയാണ് ഒഴുക്കിൽ പെട്ട
1,160 പേരെ സൈന്യ രക്ഷപ്പെടുത്തി 1,281.35 ക്വിന്റൽ അരി, പയർ, ഉപ്പ്, 1,493.46 ലിറ്റർ കടുക് എണ്ണ എന്നിവ സർക്കാർ ദുരിതാശ്വസ ക്യാമ്പുകളിൽ വിതരണം . മഴ ശമിക്കാത്തതിനാൽ ആസ്സാമിലെ സ്ഥി കൂടുതൽ ഗുരതരമാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്
അസമിലെ പ്രളയരക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ അമിത്ഷാ നിർദ്ദേശം നൽകി.
അസം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച അമിത് ഷാ രക്ഷാപ്രവർത്തനത്തിന് കൂടാതെ ദുരന്തനിവാരണസേനയെ അയക്കുമെന്ന് ഉറപ്പ് നൽകി. 73 അംഗം സംഘത്തെ ഇതിനായി പുതിയതായി നിയോഗിക്കും. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 750 ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്