രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആസാംമിൽ സര്‍ക്കാര്‍ ജോലി ഇല്ലാ വിവാദ തീരുമാനവുമായി അസംസർക്കാർ

ബി ജെ പി ഭരിക്കുന്ന ആസ്സാമിൽ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് മന്ത്രിസഭതീരുമാനമെടുത്തു

0

ദിസ്പൂര്‍: കുട്ടികളുടെ ജനനിയന്ത്രണത്തിന് സർക്കാർ തലത്തിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു അസം സർക്കാർ ബി ജെ പി ഭരിക്കുന്ന ആസ്സാമിൽ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് മന്ത്രിസഭതീരുമാനമെടുത്തു . ഇന്നലെ വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2021 ജനുവരി 1 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.2021 ജനുവരി 1 മുതല്‍ രണ്ടില്‍ അധികം കുഞ്ഞുങ്ങളുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ പരിഗണിക്കില്ലെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സെണോവാള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ന്യൂലാന്‍ഡ് പോളസിയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ ഭൂനിയമ പ്രകാരം ഭൂരഹിതരായ തദ്ദേശവാസികള്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഒരു ഏക്കര്‍ വസ്തുവും ഭവന നിര്‍മ്മാണത്തിനായി 720 സ്വകയര്‍ ഫീറ്റുമാണ് നല്‍കുന്നത്.

ഭൂരഹിതരായവര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനുമായി നല്‍കുന്ന ഭൂമി 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ബസ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

You might also like

-