അസമില്‍ ആദ്യ കൊറോണ രോഗം നാലര വയസുകാരിയിൽ സ്ഥികരിച്ചു

സംസ്ഥാന സര്‍ക്കാര്‍ കുട്ടിയുടെ സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്.മാര്‍ച്ച് 19 നാണ് കുഞ്ഞും അമ്മയും ബീഹാറില്‍ നിന്ന് ജോര്‍ഹട്ടിയിലെത്തിയത്.കുട്ടി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു.

0

ഗുവാഹട്ടി: അസമില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തു.നാലര വയസുകാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയേയും കുടുംബത്തേയും ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ കുട്ടിയുടെ സാംപിളുകള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്.മാര്‍ച്ച് 19 നാണ് കുഞ്ഞും അമ്മയും ബീഹാറില്‍ നിന്ന് ജോര്‍ഹട്ടിയിലെത്തിയത്.കുട്ടി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു.

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസാണിത്. രണ്ട് അമേരിക്കന്‍ ടൂറിസ്റ്റുകള്‍ അടുത്തിടെ അസം വഴി ഭൂട്ടാനിലേക്ക് പോയിരുന്നു. ഇന്ത്യയിലെത്തിയ ശേഷമാണ് ഈ വിദേശികള്‍ രോഗലക്ഷണങ്ങള്‍ കാട്ടിയത്. ഇതിലൊരാള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി. കൊറോണ രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകള്‍ കാണിക്കുന്നത്.

You might also like

-