ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്

ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണു ചാര്‍ത്തിയിരുന്നത്. പതിനേഴര വര്‍ഷത്തെ തടവിനു ശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്.

0

ന്യൂയോര്‍ക്ക് | ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിക്കുകയും തലച്ചോറിനും മുഖത്തും കാര്യമായ മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യുയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ (42) പതിനേഴര വര്‍ഷം തടവിനു ശിക്ഷിച്ചു.

ഈ വര്‍ഷം ആദ്യമാണു സംഭവം. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണു ചാര്‍ത്തിയിരുന്നത്. പതിനേഴര വര്‍ഷത്തെ തടവിനു ശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ വനിതയെ മര്‍ദിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

You might also like

-