ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം; പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണിലൂടെ ചിത്രയ്ക്ക് വെങ്കലം

1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്ര വെങ്കലം നേടി. 4:12.56 സെക്കന്‍ഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്

0

ജാകർത്ത :ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ മലയാളി താരം ജിന്‍സണി ജോണ്‍സണിലൂടെ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ 3:44.72 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ സ്വര്‍ണ്ണമണിഞ്ഞത്. എണ്ണൂറുമീറ്ററില്‍ കൈവിട്ട സ്വര്‍ണം 1500 മീറ്ററില്‍ ജിന്‍സണ്‍ നേടിയെടുത്തു. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററില്‍ അപ്രതീക്ഷിത കുതിപ്പിലൂടെ സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യയുടെ മന്‍ജിത്ത് സിംഗിന് മെഡല്‍ നേടാനാവാതെ പോയത് നിരാശയായി.

1500 മീറ്ററില്‍ മലയാളി താരം പി.യു ചിത്ര വെങ്കലം നേടി. 4:12.56 സെക്കന്‍ഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയയും ഇന്ത്യയ്ക്കായി വെങ്കലം നേടി. അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയില്‍ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങി.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ മലേഷ്യയോടാണ് ഇന്ത്യ തോറ്റത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 12 സ്വര്‍ണവും 20 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 58 മെഡലുകളാണ് ജക്കാര്‍ത്തയില്‍ ഇതുവരെ ഇന്ത്യ നേടിയത്

You might also like

-