തൂക്കു കയറില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ആസിയ ബിബി കാനഡയില്‍

പാക്കിസ്ഥാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിക്കുകയും, തുടര്‍ന്ന് ലോകരാഷ്ട്രങ്ങളുടേയും, മാര്‍പാപ്പയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്ത ആസിയാ ബീബി പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രയായി കാനഡയില്‍ എത്തി.

0

കാനഡാ: പാക്കിസ്ഥാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിക്കുകയും, തുടര്‍ന്ന് ലോകരാഷ്ട്രങ്ങളുടേയും, മാര്‍പാപ്പയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വധശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്ത ആസിയാ ബീബി പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രയായി കാനഡയില്‍ എത്തി. ആസിയായുടെ അറ്റോര്‍ണി സെയ്ഫ് ഉള്‍ മലൂക്കാണഅ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മനവും, മതവും സമൂലമായി പരവര്‍ത്തനത്തിന് വിധേയയാക്കിയ ആസിയാ ബീബിയുടെ ജീവിതത്തിലുടനീളം അത്ഭുതങ്ങള്‍ സംഭവിച്ചത് യാദൃശ്ഛികമെന്ന് കരുതാനാവില്ല എന്നാണ് ആസിയ ബീബി തന്നെ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയത്.
ആളികത്തുന്ന അഗ്നിയില്‍ നിന്നും, വായ് പിളര്‍ന്ന് നില്‍ക്കുന്ന സിംഹങ്ങളില്‍ നിന്നും, തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെ രക്ഷിച്ച അത്ഭുതകരങ്ങള്‍ ഏതോ അതാണ് എന്നേയും തൂക്കുമരത്തില്‍ നിന്നും രക്ഷിച്ചതെന്നും ആസിയാ ഉറച്ചുവിശ്വസിക്കുന്നു.
വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ തടവറയില്‍ 8 വര്‍ഷമാണ് ആസിയ മരണത്തെ മുഖാമുഖമായി കണ്ടു നരകയാതന അനുഭവിച്ചു.

മുസ്ലീം മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആസിയായെ മതനിന്ദ കുറ്റം ചുമത്തിയാണ് വധശിക്ഷക്ക് വിധിച്ചത്. അമേരിക്കാ, ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ഇവരുടെ മോചനത്തിനായി ശബ്ദമുയര്‍ത്തുകയും, പോപ്പ് ഈ വിഷയത്തില്‍ നടത്തിയ അഭ്യര്‍ത്ഥനയും മാനിച്ചാണ് പാക്കിസ്ഥാന്‍ സുപ്രീം കോതി തന്നെ ഇവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി സ്വതന്ത്രയാക്കിയത്. സുപ്രീം കോടതി വിധിക്കെതിരെ മതമൗലികവാദികള്‍ സംഘടിക്കുകയും ഇവരുടെ ജീവനു നേരെ ഭീഷിണി ഉയര്‍ത്തുകയും ചെയ്തതിനാല്‍ പാക്കിസ്ഥാന്‍ സൈനികരുടെ അതീവ സുരക്ഷയിലാണ് ആസിയ കഴിഞ്ഞിരുന്നത്. ബീബിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട പാക്കിസ്ഥാന്‍ മൈനോറട്ടി മന്ത്രി ഷഹബാസ് ബാട്ടി 2011 ല്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ അനുഭവം തന്നെയായിരുന്നു പഞ്ചാബ് പ്രൊവിന്‍സ് ഗവര്‍ണര്‍ സല്‍മാന്‍ കബീറിനും. കാനഡയില്‍ അഞ്ചംഗ കുടുംബാംഗങ്ങളോടൊത്ത് കഴിയുന്ന ആസിയായുടെ താമസസ്ഥലത്തെകുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

You might also like

-