ലഖിംപൂർ കൊലപാതക കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യുപി പൊലീസ് ഇന്ന് ചോദ്യംചെയ്യും.

ലഖിംപുർ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ രമൺ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്. അജയ്മിശ്രയെ അറസ്റ്റ് ചെയ്യും വരെ സിദ്ദു മൗനവ്രതത്തിലാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന് നീതി നടപ്പാക്കണമെന്നും മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം ആവശ്യപ്പെട്ടു

0

ലക്‌നൗ :ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറി
ഒൻപതു പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും യു പി പോലീസ് ഒളിവിൽ പോയി എന്ന് പറയുന്ന പ്രതി ഇന്ന് പൊലീസിന് മുന്നിൽ ഹാജരായേക്കും.ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഖിംപൂർ പൊലീസ് ആശിഷിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കി. കൊലപാതകം അടക്കം ഗുരുതരമായ 8 വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം മന്ത്രി പുത്രന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള നവജ്യോത് സിംങ് സിദ്ദുവിന്‍റെ നിരാഹാര സമരം തുടരുകയാണ്

ലഖിംപുർ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ രമൺ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്. അജയ്മിശ്രയെ അറസ്റ്റ് ചെയ്യും വരെ സിദ്ദു മൗനവ്രതത്തിലാണ്. കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന് നീതി നടപ്പാക്കണമെന്നും മരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബം ആവശ്യപ്പെട്ടു . മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യാഗ്രഹം തുടരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കേന്ദ്രസഹമന്ത്രിയുടെ മകനെ സംരക്ഷിക്കുകയാണെന്ന് പഞ്ചാബ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജയ് ഇന്തർ സിംഗ്ല പറഞ്ഞു.
സംഭവത്തിൽ യു പി സർക്കാരിനെതിരെ നിശിത വിമർശനം ഉന്നയിക്കുകയും കോടതി കേസെടുക്കുകയൂം സർക്കാരിനോട് വിഷതികരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി മകനെ ഇന്ന് പൊലീസിന് മുന്നിൽ എത്തിക്കാമെന്ന് അറിയിച്ചിട്ടുള്ളത്

You might also like

-