ഈ ദിനം പെൺകുട്ടികളുടേതാണെന്നും നിർഭയയുടെ അമ്മ ആശാദേവി

തിഹാർ ജയിലിലെ വധശിക്ഷാ നടപടികൾ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നോക്കിക്കണ്ടത്

0

ഡൽഹി :മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. ഏഴ് വർഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ ദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു.

Delhi: Asha Devi, mother of 2012 Delhi gang-rape victim show victory sign after Supreme Court’s dismissal of death row convict Pawan Gupta’s plea seeking stay on execution.
Image
തിഹാർ ജയിലിലെ വധശിക്ഷാ നടപടികൾ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നോക്കിക്കണ്ടത്. പ്രതികളെ തൂക്കിലേറ്റിയ ശേഷം പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട്

അവർ പ്രതികരിച്ചു. ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾ ഒടുവിൽ ഫലം കണ്ടുവെന്ന് ആശാദേവി പറഞ്ഞു. തന്റെ മകൾ ഇന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാൻ തങ്ങൾക്കായില്ല. പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി തനിക്ക് പറയാൻ കഴിയു, ഒടുവിൽ തന്റെ മകൾക്ക് നീതി ലഭിച്ചു. ഈ രാജ്യത്തെ നിയമസംവിധാനത്തോട് നന്ദിയുണ്ട്. താനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകൾ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ആശാദേവി പറഞ്ഞു.

അതേസമയം കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെയാണ് നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറഞ്ഞു.തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയത്ത് തൂക്കിലേറ്റുന്നത്. 2013 ഫെബ്രുവരി ഒൻപതിന് പാർലമെന്റ് ആക്രമണ കേസിലെ അഫ്സൽ ഗുരുവിനെയാണ് ഒടുവിലായി ഇവിടെ തൂക്കിലേറ്റിയത്. വധശിക്ഷ നീട്ടിവയ്ക്കുന്നതിനായി അവസാന മണിക്കൂറുകളിലും നിർഭയ കേസ് പ്രതികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു.

You might also like

-