തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം,വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക
ഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ എംജി റോഡ് ആശാ വര്‍ക്കര്‍മാരാൽ നിറഞ്ഞു. സെക്രട്ടറിയേറ്റ് പരിസരത്തെ നിശ്ചലമാക്കിയുള്ള കടുത്ത പ്രതിഷേധമായി ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം മാറി.

തിരുവനന്തപുരം | സേവന വേതന വർധനവ്ആവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തി വന്ന സമരം കൂടുതൽ ശ്കതമാക്കി സംസ്ഥാനത്തിന്റെ വിധഭാഗങ്ങളിൽ നിന്നും ആശാവർക്കരമാർ കൂട്ടമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തി പ്രതിഷേധിക്കുകയാണ് .സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തി മഹാസംഗമം നടത്തുകയാണ് . മഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ എംജി റോഡ് ആശാ വര്‍ക്കര്‍മാരാൽ നിറഞ്ഞു. സെക്രട്ടറിയേറ്റ് പരിസരത്തെ നിശ്ചലമാക്കിയുള്ള കടുത്ത പ്രതിഷേധമായി ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം മാറി.ആശാവർക്കാർമാരുടെ സമരം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിഷേധത്തെ അനുകൂലിച്ചു. ആശാ വർക്കർമാരുടെ കേരളത്തിലെ സ്ത്രീശക്തി ബോധ്യപ്പെടുത്തിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. 13,000 രൂപ നൽകുന്നുണ്ടെന്ന് സർക്കാർ കള്ളം പറയുകയാണ്. അനാവശ്യ സമരം എന്ന വീണാ ജോർജിൻ്റെ പരാമർശത്തിൽ, ആവശ്യവും അനാവശ്യവും എന്താണെന്ന് ആരോഗ്യമന്ത്രി തിരിച്ചറിയണമെന്നും വി.ഡി. സതീശൻ പറഞ്ഞു
രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു.പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. സമരം ഇന്ന് 12-ാം ദിവസത്തിലേക്ക് കടന്നു.
സര്‍ക്കാരിന്‍റെ മുൻഗണന മാറിയിരിക്കുകയാണെന്നും ഉന്നതരായിട്ടുള്ളവര്‍ക്ക് വേണ്ടി പണം മാറ്റിവെയ്ക്കുകയാണെന്നും ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സര്‍ക്കാരിന് ഇവരുടെ ഇഷ്ടക്കാര്‍ക്ക് ശമ്പള വര്‍ധനവും ആനകൂല്യവുമൊക്കെ വാരിക്കോരി നൽകുകയാണ്. സര്‍ക്കാര്‍ നിലപാട് ആശമാരോടുള്ള വെല്ലുവിളിയാണെന്നും ഞങ്ങളുടെ അവകാശങ്ങള്‍ നേടിയിട്ടേ തിരിച്ചുപോവുകയുള്ളുവെന്നും സമരം തുടരുമെന്നും ആശാവര്‍ക്കര്‍മാര്‍ അറിയിച്ചു.
അതേസമയം, ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം ലഭിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ആശാവർക്കർമാരുടെ മഹാസംഗമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് നിർദേശം.