പ്രൊമോ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു, ഡിജിപിക്ക് പരാതി നൽകിയെന്ന് ആശാ ശരത്

ഫേസ്ബുക്കില്‍ ലൈവായിട്ട പ്രൊമോഷണല്‍ വീഡിയോയുടെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് ആശാ ശരത്ത് നേരിട്ടത്. സ്ത്രീ ആയതുകൊണ്ടാവാം ഇതെന്ന് അവര്‍ പറയുന്നു.

0

എവിടെ സിനിമയുടെ പ്രൊമോഷണല്‍ വീഡിയോയുടെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് നടി ആശാ ശരത്ത്. വീഡിയോ ഒരുകൂട്ടര്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. തനിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്നും സൈബര്‍ ആക്രമണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആശാ ശരത്ത് തിരുവനന്തപുരത്ത് പറഞ്ഞു.

ഫേസ്ബുക്കില്‍ ലൈവായിട്ട പ്രൊമോഷണല്‍ വീഡിയോയുടെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് ആശാ ശരത്ത് നേരിട്ടത്. സ്ത്രീ ആയതുകൊണ്ടാവാം ഇതെന്ന് അവര്‍ പറയുന്നു. തെറ്റിദ്ധാരണയുണ്ടാക്കുംവിധം ഫേസ്ബുക്ക് പോസ്റ്റില്‍ ഒന്നുമുണ്ടായിരുന്നില്ല.

ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നടപടി പുരോഗമിക്കുന്നതായാണ് വിവരം. തനിക്കെതിരെ കേസുണ്ടെന്ന് പൊലീസില്‍ അറിയിപ്പു ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വീഡിയോ സ്‌നേഹിക്കുന്നവരെ വേദനിപ്പിച്ചതിലാണ് സങ്കടം.

You might also like

-