ശബരിമലയിൽ സുപ്രിം കോടതി വിധിക്കെതിരെ യുവതികളെ തടഞ്ഞ 200 പേർക്കെതിരെ കേസ്
യുവതികളെ തടയുകയും കലാപമുണ്ടാക്കുകയും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുകയും ചെയ്തവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്
പതനംതിട്ട :സുപ്രിം കോടതി വിധിയെത്തുടർന്ന് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുമാണ് കേസെടുത്തത്.
സംഘപരിവാർ സംഘടനയിൽ പെട്ടവരാണ് യുവതികളെ ചന്ദ്രാനന്ദന്‍ റോഡില്‍ തടഞ്ഞത്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറായ കോഴിക്കോട് സ്വദേശി ബിന്ദു,സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജരും മലപ്പുറം സ്വദേശിയുമായ കനകദുര്‍ഗ എന്നിവര്‍ മല ചവിട്ടാനെത്തിയത്.
പുലർച്ചെ പമ്പയിൽ എത്തിയ യുവതികൾ പോലീസ് സഹായം മില്ലാതെ
മലകയറിയപ്പോൾ പ്രധികസെഡേക്കർ യുവതികളെ തടയുകയും മാർഗ്ഗതടസ്സമുണ്ടാക്കുകയും ചെയ്തു ഇതേടർന്ന് പോലീസ് ഇവർക്ക് സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു തുടർന്ന് മുന്നോട്ടുപോയ ഇവർക്ക് നേരെ അപ്പാച്ചിമേട്ടിലും ചന്ദ്രാനന്ദൻ റോഡിലും പ്രതിക്ഷേധമുണ്ടായി ചന്ദ്രാനന്ദൻ റോഡിൽ പ്രതിക്ഷേധം കനത്തപ്പോൾ യുവതികൾ കുത്തിയിരുന്ന് പ്രതിക്ഷേധിച്ച് ഇതിനെ ഒരു യുവതി ബോധരാജിതയായി ഇതേ തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് പമ്പയിൽ തിരിച്ചെത്തിക്കുകയായിരുന്നു .
ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിയതോടെ കൂടുതല്‍ ഭക്തര്‍ സംഘടിച്ചെത്തി.മാത്രമല്ല ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി മുന്നറിയിപ്പും നല്‍കി.നട അടച്ചാല്‍ ക്രമസമധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അത് തടയാന്‍ പൊലീസിനാകില്ലെന്നും നിര്‍ദേശങ്ങള്‍ വന്നതോടെ യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.അല്‍പ്പസമയത്തിനുള്ളില്‍ യുവതികളെ തിരിച്ചിറക്കാനും തീരുമാനിച്ചു. യുവതികളെ തടയുകയും കലാപമുണ്ടാക്കുകയും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുകയും ചെയ്തവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്