കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 273 തസ്തികകള്‍ സൃഷ്ടിക്കും

300 കിടക്കകളോട് കൂടി ആശുപത്രി സൌകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

0

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോട് കൂടി ആശുപത്രി സൌകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒ.പി, ഐ.പി സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ ജീവനക്കാരെ നിയമിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 99 നിയമന ഉത്തരവ് അയച്ചു. ഇവര്‍ക്ക് അടിയന്തര നിയമന ഉത്തരവ് നൽകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും.ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിക്കും.

You might also like

-