ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി.

60 ശതമാനത്തിലധികം പൊള്ളലേറ്റ ഖാലിദിനെ കബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

0

ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ നാലംഗ സംഘം 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയില്‍ ഞാറാഴ്ച്ച രാത്രിയാണ് സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഖാലിദിനെ കബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കുട്ടി പൊലീസിനോട് പറഞ്ഞതിങ്ങനെ:

“ഞാന്‍ ദുധാരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര്‍ എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര്‍ എന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം തീ കൊളുത്തി ഓടി രക്ഷപ്പെട്ടു”.

എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. 45 ശതമാനം മാത്രമാണ് പൊള്ളലേറ്റതെന്നും ലഭിച്ച മൊഴികളെല്ലാം വ്യത്യസ്തമായതിനാൽ നിഗമനത്തിലെത്താൻ ആയിട്ടില്ലെന്നുമാണ് പൊലീസിന്‍റെ നിലപാട്. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടേയില്ലെന്നാണ് വാരണാസിയിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്

You might also like

-