അരിക്കൊമ്പനെ മയക്കുവെടി വെച്ചു പിടിക്കാനുള്ള നടപടിയായി , ദൗത്യം നടക്കുന്ന ദിവസം ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ നിരോധനാജ്ഞ
വനം വകുപ്പ് ഉദ്യോഗസ്ഥരെ 11 ടീമുകൾ ആക്കി തിരിച്ചാണ് ദൗത്യം നടത്തുക. ടീം അംഗങ്ങൾക്ക് വേണ്ടി 24ന് മോക് ഡ്രിൽ നടത്തും. 25ന് പുലർച്ചെ ദൗത്യം ആരംഭിക്കുവാനാണ് തീരുമാനം. 71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്
ഇടുക്കി| ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. പ്രശ്‍നക്കാരനായ കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതില്ല മുന്നഒരുക്കങ്ങൾ പൂർത്തിയായി .ഇതുമായി ബന്ധപ്പെട്ട് മൂന്നാറിൽ അവലോകനയോഗം ചേർന്നു. മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും
ജില്ലാ കളക്ടർ, വനം വകുപ്പ്, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ് അടക്കമുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ദൗത്യം നടക്കുന്ന ദിവസം നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കിയാണ് ദൗത്യം നടത്തുന്നതെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ പറഞ്ഞു. അരിക്കൊമ്പനെ മയക്കുവെടി വെച്ചു പിടിച്ച് കോടനാട് കൊണ്ടുപോകുന്നതിനു മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങളും ജാഗ്രത മുൻകരുതലുകളും വിലയിരുത്തുന്നതിനു വേണ്ടിയാണ് മൂന്നാറിൽ യോഗം ചേർന്നത്. ദൗത്യം നടക്കുന്ന ദിവസം ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരെ 11 ടീമുകൾ ആക്കി തിരിച്ചാണ് ദൗത്യം നടത്തുക. ടീം അംഗങ്ങൾക്ക് വേണ്ടി 24ന് മോക് ഡ്രിൽ നടത്തും. 25ന് പുലർച്ചെ ദൗത്യം ആരംഭിക്കുവാനാണ് തീരുമാനം.
71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്
അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യ സംഘത്തിന്റെ ഭാഗമാകുന്ന കുങ്കിയാന സൂര്യനെ മുത്തങ്ങയില്‍ നിന്ന് ഇടുക്കിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ആര്‍ആര്‍ടി റേഞ്ചര്‍ രൂപേഷ് അടക്കമുള്ള ആര്‍ആര്‍ടി സംഘവും വെറ്റിനറി സര്‍ജന്‍ ഡോ. അജേഷും അടങ്ങുന്ന സംഘവും ഇന്ന് വയനാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് തിരിച്ചു. മുന്‍പും പല ഓപ്പറേഷനുകളുടെയും ഭാഗമായ കുങ്കിയാനയാണ് സൂര്യന്‍. കഴിഞ്ഞ ദിവസം വിക്രം എന്ന് പേരുള്ള കുങ്കിയേ ഇടുക്കിയില്‍ എത്തിച്ചിരുന്നു. സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളെ അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലെത്തിക്കും.
എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കിയാണ് ദൗത്യത്തിലേക്ക് കടക്കുന്നതെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് വ്യക്തമാക്കി. ഈ സമയത്ത് ഇതുവഴിയുള്ള റോഡ് ഗതാഗത്തിനും നിയന്ത്രണം ഏർപ്പെടുത്തും. ആളുകൾ കൂട്ടംകൂടാതിരിക്കുന്നതിനും വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനും പൊലീസിന് നിർദേശം നൽകി. പരീക്ഷകൾ തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് നാളെ ചിന്നക്കനാൽ പഞ്ചായത്തിൽ യോഗം ചേരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം അരിക്കൊമ്പൻ ദൗത്യം നടക്കുമ്പോൾ ദൗത്യ സംഘത്തിന്റെയടക്കം സുരക്ഷിതത്വം മുന്നിൽകണ്ട് രണ്ട് ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘമവിടെയെത്തും. ഒപ്പം ഫയർഫോഴ്സിന്റെ സഹായവും ദൗത്യത്തിനുണ്ട്. രണ്ടുദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.