ആര്യൻ ഖാന് രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം വീണ്ടും ഒക്ടോബർ കസ്റ്റഡിയിൽ

ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍.13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികകളും അഞ്ച് ഗ്രാം എം.ഡിയുമാണ് ആഡംബര കപ്പലില്‍ നിന്ന് എന്‍.സി.ബി പിടിച്ചെടുത്തത്

0

മുംബൈ : മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കി. ആര്യന്റെ ഫോണിൽ നിന്നും നിർണായകമായ സന്ദേശങ്ങളാണ് ലഭിച്ചതെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചു. രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധപ്പെടുന്ന സന്ദേശങ്ങളാണ് ലഭിച്ചതെന്നും എന്‍.സി.ബി വ്യക്തമാക്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആര്യനെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നും എൻ.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ലഹരി മരുന്ന് വിതരണക്കാരുമായി ബന്ധമില്ലെന്നും തന്റെ ബാഗിൽ നിന്നും മയക്കുമരുന്നൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആര്യന്‍ ഖാന്‍ കോടതിയെ അറിയിച്ചു. താന്‍ പഠനത്തിനായാണ് വിദേശത്ത് പോയതെന്നും ക്രൂസ് കപ്പലിലെ അതിഥിയായാണ് ക്ഷണിച്ചതെന്നുമാണ് ആര്യന്‍റെ വിശദീകരണം.

ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്നമലയാളീ സുഹൃത്ത് ശ്രേയസ് നായരെ എൻ.സി.ബി കസ്റ്റഡിയിലെടുത്തിരുന്നു. ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍. 13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികകളും അഞ്ച് ഗ്രാം എം.ഡിയുമാണ് ആഡംബര കപ്പലില്‍ നിന്ന് എന്‍.സി.ബി പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻ.സി.ബി കോടതിയെ അറിയിച്ചിരുന്നു. ആര്യൻ ഖാന്‍റെ ലെൻസ്​ കെയ്സില്‍ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നാണ് എൻ.സി.ബി കോടതിയില്‍ വ്യക്തമാക്കിയത്.ഒടുവിൽ ഒക്ടോബർ ഏഴുവരെ പ്രതിയെ എൻ സി ബി കസ്റ്റഡിയിൽ വിട്ടു

മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

You might also like

-