മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

തന്നെ 9.5 മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. ആരോപിക്കപ്പെടുന്ന മദ്യ കുംഭകോണം മുഴുവൻ വ്യാജമാണ്, ആം ആദ്മി പാർട്ടി 'കട്ടർ ഇമാൻദാർ പാർട്ടി' ആണ്. ആം ആദ്മി പാർട്ടിയെ അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ രാജ്യത്തെ ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ട്...: എക്സൈസ് നയ കേസിൽ സിബിഐയുടെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു

0

ഡൽഹി | മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ദില്ലിയിൽ ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു.തന്നെ 9.5 മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. ആരോപിക്കപ്പെടുന്ന മദ്യ കുംഭകോണം മുഴുവൻ വ്യാജമാണ്, ആം ആദ്മി പാർട്ടി ‘കട്ടർ ഇമാൻദാർ പാർട്ടി’ ആണ്. ആം ആദ്മി പാർട്ടിയെ അവസാനിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ രാജ്യത്തെ ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ട്…: എക്സൈസ് നയ കേസിൽ സിബിഐയുടെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു

ഡൽഹിയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്‌രിവാൾ പറഞ്ഞു. അഴിമതിയുടെ സൂത്രധാരൻ കെജ്രിവാളാണെന്ന ആരോപണം ബിജെപി ആവർത്തിച്ചു. സിബിഐ നടപടി ബിജെപിയുടെയും കേന്ദ്ര സർക്കാരിൻ്റെയും രാഷ്ട്രീയ വേട്ടയാടലാണെന്നാണ് കെജ്രിവാളും എഎപിയും ആവർത്തിക്കുന്നത്.

രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാള്‍ സിബിഐ ഓഫീസിലേക്ക് എത്തിയത്. കെജ്രിവാളിന്റെ വീടിന് മുന്നിലും സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. വലിയൊരു വിഭാഗം എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിനായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാജ് ഘട്ടിന് മുന്നില്‍ കെജ്രിവാള്‍ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ നടത്തും. മഹാത്മാ ഗാന്ധിയെ കെജ്രിവാള്‍ അപമാനിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.

You might also like

-