അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉപാധികളോടെ അനുമതി

അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു

0

കൊച്ചി :മാനേജ്‌മെന്റിന്റെകെടുകാര്യസ്ഥത കാരണം സിബിഎസ്ഇ പത്താം തരം പരീക്ഷ എഴുതാൻ കഴിയാതെ പോയ എറണാകുളം തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഉപാധികളോടെ അനുമതി. പരീക്ഷയെഴുതണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്.പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള അരൂജ സ്‌കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.

അഫിലിയേഷൻ ഇല്ലാത്തതിനെത്തുടർന്ന് തോപ്പുംപടി അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയത്. ഇതേ തുടർന്ന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെൻ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത പൊലീസ് മാനേജരടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു.

You might also like

-