ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യാഗേറ്റിന് സമീപമുള്ള സൈനികരുടെ സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിയോടെയാണ് സുല്‍ത്താന ഖാനെ സുരക്ഷാജീവനക്കാർ കണ്ടത്. ശേഷം ഇവർ സൈനികരുടെ സ്മാരകത്തിലേക്ക് ചെരുപ്പെറിയുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തുകയും ചെയ്തു.
ഇന്ത്യാഗേറ്റിന് സമീപം അമർജാവൻ ജ്യോതികരുകയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാഗേറ്റിന് സമീപത്തുവെച്ചാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന ഖാന്‍ എന്നാണ് അവര്‍ പേര് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ഇന്ത്യാഗേറ്റിന് സമീപമുള്ള സൈനികരുടെ സ്മാരകത്തിനടുത്ത് രാവിലെ എട്ടുമണിയോടെയാണ് സുല്‍ത്താന ഖാനെ സുരക്ഷാജീവനക്കാർ കണ്ടത്. ശേഷം ഇവർ സൈനികരുടെ സ്മാരകത്തിലേക്ക് ചെരുപ്പെറിയുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയർത്തുകയും ചെയ്തു. ഇതോടൊ സുരക്ഷാ ജീവനക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.
സുല്‍ത്താനയുടെ പേരല്ലാതെ മറ്റു വിവരങ്ങളൊന്നും തന്നെ പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇവര്‍ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയാണെന്നും വൈദ്യപരിശോധനയ്ക്കായി ഇവരെ ആശുപത്രിയിലേക്ക് പൊലീസ് മാറ്റിയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.