അര്‍ണബിനെതിരെയുള്ള എഫ്‌ഐആറിൽ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി
അര്‍ണബിനെതിരെയുള്ള എഫ്‌ഐആറിന് അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഡൽഹി :ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ഒരു ദിവസത്തെ സ്വാതന്ത്ര്യനിഷേധം പോലും കടുത്ത അനീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.അര്‍ണബിനെതിരെയുള്ള എഫ്‌ഐആറിന് അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇടക്കാല ജാമ്യമനുവദിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
അതേസമയം, അന്വേഷണത്തിനോട് സഹകരിക്കണമെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നും കോടതി അര്‍ണബിനോട് ആവശ്യപ്പെട്ടിട്ടു. 2018ലാണ് അന്‍വയ് നായിക്ക് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അലിബാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
പിന്നീട് അന്‍വായ് നായിക്കിന്റെ മകളുടെ അപേക്ഷ പരിഗണിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.