ജാമ്യം വേണം അർണാബ് സുപ്രിം കോടതിയിലേക്ക്
നിലവിൽ അന്വേഷണം നടക്കുന്ന എഫ്.ഐ.ആറിൽ ഗോസ്വാമിക്കെതിരെ ഒരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ലെന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ഹരജി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുംബൈ :ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ ജയിലിൽ കഴിയുന്ന അർണാബ് ഗോസ്വാമി തനിക്ക് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നു . നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹരജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അർണാബ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. അർണാബിന് സെഷൻ കോടതി വഴി സാധാരണ ജാമ്യം തേടാമെന്നും കേസ് അസാധാരണ പരിഗണന അർഹിക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവിൽ അന്വേഷണം നടക്കുന്ന എഫ്.ഐ.ആറിൽ ഗോസ്വാമിക്കെതിരെ ഒരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ലെന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ഹരജി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഡിസംബർ 10-നാണ് ഹൈക്കോടതി ഈ കേസിൽ അടുത്ത വാദം കേൾക്കുക.
കൊല്ലത്ത് സീറ്റ് വേണം കെ എസ് യു നേതാക്കൾ ഡി സി സി ഓഫീസിൽ കുത്തിയിരുപ്പ്സമരം നടത്തുന്നു
ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ നാലിന് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.