കോടതിമുറിയിൽ ” ചാനൽ ടോക് ഷോ” അർണബ് ഗോസ്വാമിക്ക് കോടതിയുടെ ശാസന .. ജാമ്യഹർജിയിൽ നാളെ തീരുമാനം
കോടതിയിൽ വാദത്തിനിടെ ഇടപെടുകയും ഡയസിൽ കയറുകയും ചെയ്ത അർണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാൻ ആവശ്യപ്പെടുകയായിരുന്നു
ഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹർജിയിൽ തീരുമാനമായില്ല. ജാമ്യഹർജിയിൽ വാദം നാളെയും തുടരും. മഹാരാഷ്ട്ര സർക്കാർ അർണബിനെ കെണിയിലാക്കാൻ ശ്രമിച്ചെന്ന് അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞു. അറസ്റ്റ് ചട്ടവിരുദ്ധമെന്ന മജിസ്ട്രേറ്റിന്റെ നിലപാട് കണക്കിലെടുത്ത് അർണബിന് ജാമ്യം നൽകണമെന്നും സാൽവെ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയംകേസ് വാദം നടക്കുന്നതിനിടയിൽ കോടതി നടപടികളിൽ ഇടപെട്ട അര്ണാബിനെകോടതി ശാസിച്ചു ചാനൽ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ മജിസ്ട്രേറ്റിന്റെ താക്കീത്. കോടതിയിൽ വാദത്തിനിടെ ഇടപെടുകയും ഡയസിൽ കയറുകയും ചെയ്ത അർണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാൻ ആവശ്യപ്പെടുകയായിരുന്നു.കോടതി നടപടിക്കിടയിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അലിബാഗ് മജിസ്ട്രേറ്റ് സുനെെന പിങ്കാലെ, കുറ്റാരോപിതനെ പോലെ കോടതിയിൽ നിൽക്കാനും അർണബിനോട് പറഞ്ഞു.വാദിഭാഗം സംസാരിക്കുന്നതിനിടെ തന്റെ പരിക്കുകൾ മജിസ്ട്രേറ്റിനെ കാണിക്കാനായി അർണബ് ഡയസിൽ കയറുകയായിരുന്നു. എന്നാൽ മജിസ്ട്രേറ്റ് അർണബിനെ തടഞ്ഞു.
തുടർന്ന് തന്റെ അഭിഭാഷകൻ സംസാരിക്കുന്നതിനിടെ വീണ്ടും കെെ ഉയർത്തി പരിക്കിന്റെ കാര്യം പറയാൻ അർണബ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോടതിയിൽ മര്യാദ പാലിക്കണമെന്ന് അർണബിനോട് മജിസ്ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് മെഡിക്കൽ ഓഫീസറെ വിസ്തരിക്കുന്നതിനിടെ ഇടയിൽ കയറി സംസാരിച്ച അർണബ്, ഡോക്ടർ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി.
കാര്യങ്ങൾ അതിര് കടന്നതോടെ, മര്യാദ പാലിക്കാൻ പറ്റിയില്ലങ്കിൽ അർണബിനെ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് മജിസ്ട്രേറ്റ് പറയുകയായിരുന്നു. ഇതോടെ അർണബ് ശാന്തനായി. എന്നാൽ വിധി പ്രവസ്താവത്തിനിടെ കോടതിക്കുള്ളിൽ വെച്ച് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ശ്രമിച്ച അർണബിനോട് കോടതിക്ക് വെളിയിൽ പോകാനും ആവശ്യപ്പെട്ടു. കോടതി നടപടികൾ വോയിസ് റെക്കോർഡ് ചെയ്യാൻ മുതിർന്ന അർണബിന്റെ ഭാര്യയെയും കോടതി തടഞ്ഞു.
ബുധനാഴ്ച്ച രാവിലെയാണ് അർണബിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അറസ്റ്റ്.
ഇതിനിടെ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി അർണബിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്. 353, 504, 506 എന്നീ ഐപിസി സെക്ഷനുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജസ്റ്റീസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്