അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി പൊലീസിന് അനുമതി

അന്‍വയ് നായിക് ആത്മഹത്യ ചെയ്ത കേസിലെ പുനരന്വേഷണം നിയമവിരുദ്ധമല്ലെന്ന് കോടതി ഉത്തരവിലുണ്ട്

0

മുംബൈ :ഇന്റീരിയൽ ഡിസൈനർ അന്‍വായ് നായിക്കും മാതാവും ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണ കുട്ടത്തിൽ പിടിയിലായി മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി പൊലീസിന് അനുമതി നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബിനെ ദിവസവും മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി അനുമതി നല്‍കിയത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എട്ടുമണിയോടെ ആരംഭിക്കും.

അര്‍ണബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റായ്ഗഡ് പൊലീസിന്‍റെ അപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അതിനിടെ അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. അന്‍വയ് നായിക് ആത്മഹത്യ ചെയ്ത കേസിലെ പുനരന്വേഷണം നിയമവിരുദ്ധമല്ലെന്ന് കോടതി ഉത്തരവിലുണ്ട്. ഇരകളുടെ അവകാശങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. പുനരന്വേഷണത്തിന് മജിസ്ട്രേറ്റിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.

“മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടത് ” തെരെഞ്ഞെടുപ്പ് പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തര്‍

അര്‍ണബിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ അഭ്യര്‍ഥന മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി തള്ളി. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ ബന്ധുക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു.

സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്: കമലാ ഹാരിസ്   

You might also like

-