സിക്കിം വെള്ളപ്പൊക്കത്തിൽ 7 സൈനികർ ഉൾപ്പെടെ 53 പേർ മരിച്ചതായി റിപ്പോർട്ട് കാണാതായവർക്കു വേണ്ടി സൈന്യത്തിന്റെ തിരച്ചിൽ തുടരുന്നു

142 പേരെ കാണാനില്ല. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അധികൃതർ പറഞ്ഞു

0

സിക്കിം വെള്ളപ്പൊക്കത്തിൽ 7 സൈനികർ ഉൾപ്പെടെ 53 പേരെങ്കിലും മരി
തയാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് , കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 27 മൃതദേഹങ്ങൾ കൂടി പശ്ചിമ ബംഗാളിലെ ടീസ്റ്റ നദീതടത്തിൽ നിന്ന് കണ്ടെത്തി. ഇതിൽ ഏഴ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.സിക്കിമിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . 142 പേരെ കാണാനില്ല.സിക്കിം സർക്കാർ ഏഴ് സൈനികർ ഉൾപ്പെടെ 44 പേർ മരിച്ചയും 142 കാണാതായതായും സ്ഥികരിച്ചിട്ടുണ്ട് .
നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്.

Army search continues for missing as Sikkim floods report 53 dead, including 7 soldiers

ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സിക്കിമിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്.പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി.

You might also like

-