ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ 3 ഭീകരരെ വധിച്ചതായി സൈന്യം
പരിശോധനയിൽ , എൽഇടി / ടിആർഎഫിന്റെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് കൊടും തീവ്രവാദികളെ ശ്കതമായ യ ഏറ്റുമുട്ടലിനുശേഷം കൊലപ്പെടുത്തി
ശ്രീനഗർ | ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ കെല്ലർ വനത്തിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2025 മെയ് 13 ന് ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ
പോലീസും , സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ , എൽഇടി / ടിആർഎഫിന്റെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് കൊടും തീവ്രവാദികളെ ശ്കതമായ യ ഏറ്റുമുട്ടലിനുശേഷം കൊലപ്പെടുത്തി . ഈ മൂന്ന് പേരും മേഖലയിലെ സമീപകാല ഭീകര പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. പരിശോധനയിൽ ഇവരിൽ നിന്നും രണ്ട എകെ സീരീസ് റൈഫിളുകൾ, വലിയ അളവിലുള്ള വെടിമരുന്ന്, ഗ്രനേഡുകൾ, മറ്റ് യുദ്ധഉപകരണങ്ങൾ എന്നിവ പിടികൂടിയിട്ടുണ്ട് .
എല്ലാ സുരക്ഷാ സേനകളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും മികച്ച സിനർജിയുടെ ഫലമാണ് ഈ ഓപ്പറേഷന്റെ വിജയം. ഭീകരത ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഇന്ത്യൻ ആർമി അചഞ്ചലമായി തുടരുന്നു. സമാധാനം തകർക്കാനുള്ള ഓരോ ശ്രമത്തെയും നിർണ്ണായകവും അചഞ്ചലവുമായ ശക്തി ഉപയോഗിച്ച് നേരിടുമെന്നും സവിനയം അറിയിച്ചു