ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു
കൊല്ലപ്പെട്ട ഭീകരൻ ജാവേദ് ആഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും ലോഡഡ് മാഗസീനും പാക് ഗ്രനേഡും കണ്ടെത്തിയിട്ടുണ്ട്. ബാരാമുള്ളയിലെ ഒരു കടയുടമയെ വകവരുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബാരാമുള്ളയിലെ ചേർദാരിയിലാണ് സംഭവം.കൊല്ലപ്പെട്ട ഭീകരൻ ജാവേദ് ആഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും ലോഡഡ് മാഗസീനും പാക് ഗ്രനേഡും കണ്ടെത്തിയിട്ടുണ്ട്. ബാരാമുള്ളയിലെ ഒരു കടയുടമയെ വകവരുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
കഴിഞ്ഞ 20-ാം തിയ്യതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഗുൽസാറിന്റെ പ്രധാന സഹായിയാണ് ഇയാൾ. രണ്ട് ബിഹാർ സ്വദേശികളായ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരനായിരുന്നു ഗുൽസാർ.കുൽഗ്രാം സ്വദേശിയായ ജാവേദ് സാധാരണക്കാരനായാണ് നടന്നിരുന്നതെന്നും കശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.അതേസമയം രാജ്യത്തെ സായുധ സേനാ വിഭാഗങ്ങളെ എപ്പോഴും യുദ്ധസജ്ജരാക്കി നിർത്തുമെന്നും സൈനികരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വർഷത്തിൽ രണ്ടു തവണ നടക്കാറുള്ള ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്