പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്.

ആദ്യമായാണ് ഇന്ത്യയുടെ കര സേന മേധാവി രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നതു അതേസമയം കരസേനാമേധവിയുടെ അഭിപ്രയ പ്രകടനത്തിനെതിരെ നിരവധി ആളുകൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്

0

ഡൽഹി :രാജ്യത്തു നടന്നു വരുന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. “അക്രമത്തിലേക്ക് അണികളെ തള്ളി വിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടത്.
ധാരാളം സർവകലാശാലകളിലും കോളേജുകളിലും  പട്ടണങ്ങളിലും തീവയ്പ്പും അക്രമവും നടത്താന്‍ വിദ്യാര്‍ഥികളെയും ജനക്കൂട്ടത്തെയും നയിക്കുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രതികരണം.ആദ്യമായാണ് ഇന്ത്യയുടെ കര സേന മേധാവി രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നതു അതേസമയം കരസേനാമേധവിയുടെ അഭിപ്രയ പ്രകടനത്തിനെതിരെ നിരവധി ആളുകൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് ഒരു സീനിയർ ബി ജെ പി നേതാവിനെ പോലെയാണ് കരസേനാ മേധാവി പ്രതികരിച്ചെതെന്നു നിരത്തി പേര് കമന്റ്റ് ചെയ്തപ്പോൾ കരസേനാ മേധാവിക്ക് തന്റെ പദവിയുടെ വില അറിഞ്ഞുകൂടാന് നിരവധി പേര് കമന്റ് ചെയ്തു

 

You might also like

-